ലണ്ടൻ – ഡൽഹി വിമാനത്തിൽ വ്യാജ ഭീഷണി കത്ത്

ലണ്ടൻ – ഡൽഹി വിമാനത്തിൽ വ്യാജ ഭീഷണി കത്ത്
ലണ്ടൻ – ഡൽഹി വിമാനത്തിൽ വ്യാജ ഭീഷണി കത്ത്

ന്യൂഡൽഹി: ലണ്ടനിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. ഇതേ തുടർന്ന് വിമാനം അടിയന്തരമായി ലാന്റ് ചെയ്തു.’ബോംബ് ദിസ് ഫ്ലൈറ്റ്’ എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി വിമാനം യാത്ര തുടർന്നു.

290 യാത്രക്കാരുമായി ലണ്ടനിൽ നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിലാണ് ശുചിമുറിയിൽ നിന്ന് ഭീഷണി കത്ത് കണ്ടെടുത്തത്. കത്ത് കണ്ടെടുത്ത ഉടൻതന്നെ അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്‌തെന്നും സംശയകരമായ രീതിയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കമ്പനി അറിയിച്ചു.

Top