CMDRF

സ്വർണവിലയിൽ ഇടിവ്; ഗ്രാമിന് 80 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇടിവ്; ഗ്രാമിന് 80 രൂപ കുറഞ്ഞു
സ്വർണവിലയിൽ ഇടിവ്; ഗ്രാമിന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. 640 രൂപ കുറഞ്ഞ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 53,080 രൂപയായി. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6635 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടർന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Top