സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് ഗ്രാമിന് 6,830 രൂപയിലും പവന് 54,640 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. റെക്കോര്‍ഡ് നിരക്കായ ഗ്രാമിന് 50 രൂപയും പവന് 400യും രൂപ വര്‍ധിച്ച് ഗ്രാമിന് 6,890 രൂപയിലും പവന് 55,120 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.
മെയ് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 12.09 ഡോളര്‍ (0.50%) വില കുറഞ്ഞ് 2,414.3 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം സംസ്ഥാനത്തെ വെള്ളി വിലയില്‍ വര്‍ധനയുണ്ട്. ഗ്രാമിന് 2 രൂപ വര്‍ധിച്ച് 99 രൂപയിലാണ് വ്യാപാരം തുടരുന്നത്.