ഡൽഹി; സംസാരിക്കാൻ അനുവദിച്ചില്ലെന്ന് കുറ്റപ്പെടുത്തി നിതി ആയോഗ് യോഗത്തിൽനിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയ സംഭവത്തെ വിമർശിച്ച് ധനകാര്യമന്ത്രി നിർമല സീതാരാമൻ. ‘‘ഞങ്ങളെല്ലാവരും കേട്ടതാണ് മമത സംസാരിക്കുന്നത്.
അവർക്കനുവദിച്ച മുഴുവൻ സമയവും അവർ സംസാരിച്ചു. അവർക്ക് മുന്നിലുള്ള സ്ക്രീനിൽ സമയം കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു. അനുവദിക്കപ്പെട്ടതിൽ കൂടുതൽ സമയം ചില മുഖ്യമന്ത്രിമാർ സംസാരിക്കാൻ എടുത്തിട്ടുണ്ട്.
അവരുടെ ആവശ്യപ്രകാരം കൂടുതൽ സമയം അനുവദിച്ചിരുന്നു. മൈക്ക് ഓഫ് ചെയ്തിട്ടില്ല. പ്രത്യേകിച്ച് ബംഗാൾ മുഖ്യമന്ത്രിയുടേത്. മമത തെറ്റിദ്ധാരണ പരത്തുകയാണ്.’’ – നിർമല പറഞ്ഞു.
മമത തെറ്റിദ്ധാരണ പരത്തുകയാണെന്ന് കുറ്റപ്പെടുത്തിയ നിർമല, അവർക്ക് സംസാരിക്കാൻ സമയം നൽകിയെന്നും മൈക്ക് ഓഫ് ചെയ്തില്ലെന്നും പറഞ്ഞു.