കുവൈത്ത് സിറ്റി: സ്വകാര്യ ബിസിനസ് രംഗത്തും കച്ചവടത്തിലും ഏർപ്പെട്ടിരിക്കുന്ന മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ആശ്വാസ വാർത്ത.പ്രവാസികൾക്ക് അവരുടെ കുടുംബാംഗങ്ങളെ ഇനി ബിരുദമില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കും. ഇത് സംബന്ധിച്ച് നേരത്തെ നിലനിന്നിരുന്ന വ്യവസ്ഥ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതായി റിപ്പോർട്ട്. ഫാമിലി വിസക്ക് അപേക്ഷിക്കാനുള്ള പ്രവാസികൾക്ക് യൂനിവേഴ്സിറ്റി ബിരുദം വേണമെന്ന വ്യവസ്ഥയാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.
എന്നാൽ, അപേക്ഷകർക്ക് കുറഞ്ഞ ശമ്പളനിരക്ക് 800 ദീനാർ വേണമെന്ന നിബന്ധനയിൽ മാറ്റമില്ല.ദീർഘകാലമായി നിർത്തിവെച്ചിരുന്ന ഫാമിലി വിസ ഈ വർഷം ജനുവരിയിലാണ് പുനരാരംഭിച്ചത്. ഫാമിലി വിസ ലഭിക്കാൻ അപേക്ഷകന് ബിരുദവും 800 ദീനാർ ശമ്പളനിരക്കും വേണമെന്നതുൾപ്പെടെയുള്ള നിയമം നിരവധി പേർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിൽനിന്ന് ബിരുദം എന്ന നിബന്ധന ഒഴിവാക്കിയതോടെ വലിയ ആശ്വാസത്തിലാണ് പ്രവാസികൾ.