ബെംഗളൂരു: പ്രശസ്ത തെന്നിന്ത്യന്‍ നടി എ ശകുന്തള (84) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. നര്‍ത്തകിയായി സിനിമയിലേക്ക് ചുവടുവെച്ച ശകുന്തള, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 600-ലധികം സിനിമകളില്‍ അഭിനയിച്ചു.
നേതാജി (1996), നാന്‍ വണങ്ങും ദൈവം (1963), കൈ കൊടുത്ത ദൈവം (1964) തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെയാണ് സിഐഡി ശകുന്തള അറിയപ്പെടുന്നത്. 1970ല്‍ പുറത്തിറങ്ങിയ സിഐഡി ശങ്കര്‍ എന്ന ചിത്രത്തിന് ശേഷം സിഐഡി ശകുന്തള എന്നാണ് അറിയപ്പെട്ടിരുന്നത്. മലയാളത്തില്‍ കുപ്പിവള, കൊച്ചിന്‍ എക്‌സ്പ്രസ്, നീലപൊന്മാന്‍, തച്ചോളി അമ്പു, ആവേശം (1979) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1998-ല്‍ പൊന്‍മാനൈ തേടി ആയിരുന്നു അവരുടെ അവസാന സിനിമ. എന്നാല്‍ 2019 വരെ നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായിരുന്നു.