CMDRF

നെയ്മർ ഈവര്‍ഷം കളത്തിലിറങ്ങിയേക്കില്ല: യോർഗെ ജെസ്യൂസ്

അടുത്തവർഷം ജനുവരിയോടെമാത്രമേ നെയ്മറിന് കളിക്കാൻ കഴിയൂവെന്ന് ജെസ്യൂസ് വ്യക്തമാക്കി

നെയ്മർ ഈവര്‍ഷം കളത്തിലിറങ്ങിയേക്കില്ല: യോർഗെ ജെസ്യൂസ്
നെയ്മർ ഈവര്‍ഷം കളത്തിലിറങ്ങിയേക്കില്ല: യോർഗെ ജെസ്യൂസ്

റിയാദ്: ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രസീൽ ഫുട്‌ബോൾ താരം നെയ്മറിന്റെ കളിക്കളത്തിലേക്കുള്ള മടങ്ങി വരവ് നീളും. താരം കളിക്കുന്ന അൽ ഹിലാൽ ക്ലബ്ബ് പരിശീലകൻ യോർഗെ ജെസ്യൂസാണ് ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായതിനെത്തുടർന്നാണ് യോർഗെ ഇക്കാര്യം പുറത്ത് വിട്ടത്.

ALSO READ: ഒടുവിൽ ഓസ്ട്രേലിയയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്

അടുത്തവർഷം ജനുവരിയോടെമാത്രമേ നെയ്മറിന് കളിക്കാൻ കഴിയൂവെന്ന് ജെസ്യൂസ് വ്യക്തമാക്കി. 2023 ഒക്ടോബർ 19-ന് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിക്കുന്നതിനിടെയാണ് നെയ്മറിന് കാലിന് സാരമായി പരിക്കേറ്റത്. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.നെയ്മർ സൗദി ക്ലബ്ബ് അൽ ഹിലാലിനൊപ്പം പരിശീലനം ആരംഭിച്ചെന്നും ഈ വർഷംതന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നും വാർത്തകളുണ്ടായിരുന്നു.

ഹിലാലെത്തിയതിനുശേഷം അഞ്ചു മത്സരങ്ങളിൽ മാത്രമാണ് നെയ്മർ കളിച്ചത്. നെയ്മറിന്റെ അഭാവം ക്ലബ്ബിൽ പ്രകടമല്ലെങ്കിലും ബ്രസീൽ ടീമിനെ കാര്യമായി ബാധിക്കുന്നുണ്ട്. നെയ്മർ പരിക്കേറ്റ് പുറത്തുപോയതിനുശേഷം ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തപ്പിത്തടയുകയാണ് ടീം.

Top