കലൂര്‍ ഡെന്നിസിന്റെ മകന് ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മുട്ടി നായകനായ ‘ബസൂക്ക’യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം ഓണം റിലീസായി എത്തുമെന്ന് നാളുകൾക്ക് മുൻപ് അഭ്യൂഹങ്ങൾ എത്തിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ എത്തിട്ടില്ല. പുതിയ റിപ്പോർട്ടുകളനുസരിച്ച് സിനിമ എത്താൻ വൈകും.
ബസൂക്കയുടെ നിർണായകമായ ഭാഗങ്ങളിൽ ഒന്നായ ഗൗതം വാസുദേവ് മേനോനുമുള്ള സീൻ ഷൂട്ട് ചെയ്യാൻ ബാക്കിയാണ്. മമ്മൂട്ടിയും ഗൗതം മേനോനും നിലവിൽ പേരിടാത്ത ഒരു പ്രോജക്ടിൽ പ്രവർത്തിക്കുന്നതിനാൽ ഷെഡ്യൂളിൽ മാറ്റം വന്നിട്ടുണ്ട്. ഇതാണ് ബസൂക്കയുടെ ചിത്രീകരണം വൈകാൻ കാരണമാകുന്നത്.
ചിത്രീകരണം പൂർത്തിയാകാൻ ബാക്കിയുണ്ടെങ്കിലും സമാന്തരമായി സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഗൗതം മേനോൻ ഉൾപ്പെടുന്ന ബാക്കിയുള്ള രംഗങ്ങൾ 2-3 ദിവസത്തെ ചെറിയ ഷെഡ്യൂളിൽ പൂർത്തിയാക്കാനാണ് ടീമിൻ്റെ തീരുമാനം. എന്നിരുന്നാലും, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഓണം റിലീസായി ‘ബസൂക്ക’ തിയേറ്ററുകളിൽ എത്താനുള്ള സാധ്യത വളരെ കുറവാണ്.