CMDRF

മേക്കോവറുമായി മുഹമ്മദ് ഷമി, കണ്ടാൽ 20കാരനെ പോലെയുണ്ടെന്ന് ആരാധകർ

മേക്കോവറുമായി മുഹമ്മദ് ഷമി, കണ്ടാൽ 20കാരനെ പോലെയുണ്ടെന്ന് ആരാധകർ
മേക്കോവറുമായി മുഹമ്മദ് ഷമി, കണ്ടാൽ 20കാരനെ പോലെയുണ്ടെന്ന് ആരാധകർ

കൊൽക്കത്ത: അമ്പരപ്പിക്കുന്ന ലുക്കിൽ പുതിയ മേക്കോവറുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. തലയിൽ പുതിയ മുടി വെച്ചുപിടിപ്പിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് ഷമി ആരാധകരെ അമ്പരപ്പിച്ചത്. പുതിയ ലുക്ക് പക്ഷെ പഴയ അധ്വാനം, നന്ദി ആലിം ഹക്കീം ഈ മാറ്റത്തിന് എന്ന് പറഞ്ഞാണ് ഷമി തൻറെ പുതിയ ലുക്കിലുള്ള ചിത്രം പുറത്തുവിട്ടത്. പ്രമുഖ ഹെയർസ്റ്റൈലിസ്റ്റായ ആലിം ഹക്കീമാണ് ഷമിയുടെ ഈ പുതിയ ലുക്കിന് പിന്നിലുമുള്ളത്.

ഏകദിന ലോകകപ്പിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമനായിരുന്ന ഷമി പിന്നീട് പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് മാസങ്ങളായി ക്രിക്കറ്റിൽ നിന്ന് വിട്ടു നിന്ന ഷമിക്ക് ഐപിഎല്ലും ടി20 ലോകകപ്പും നഷ്ടമായി. പരിക്കിൽ നിന്ന് മോചിതനായ വീണ്ടും ബൗളിംഗ് പരിശീലനം പുനരാരംഭിച്ച മുഹമ്മദ് ഷമി അടുത്തമാസം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഷമി ഒക്ടോബറിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ മാത്രമെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനിടയുള്ളു എന്നാണ് കരുതുന്നത്.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ആദ്യ മത്സരങ്ങളിൽ ടീമിലില്ലാതിരുന്ന മുഹമ്മദ് ഷമി ഹാർദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് പ്ലേയിംഗ് ഇലവനിൽ എത്തിയത്. പിന്നീട് ഷമി ലോകകപ്പിലെ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളറായി. പരിക്കിൽ നിന്ന് മുക്തരായി തിരിച്ചെത്തുന്ന താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫിറ്റ്നെസ് തെളിയിക്കണമെന്ന നിബന്ധന ഉള്ളതിനാൽ ന്യൂസിലൻഡിനെതിരായ പരമ്പരക്കുള്ള ടീമിൽ കളിക്കുന്നതിന് മുമ്പ് ഷമി ബംഗാളിന് വേണ്ടി ഏതാനും രഞ്ജി ട്രോഫി മത്സരങ്ങളിലും കളിക്കുമെന്നാണ് കരുതുന്നത്. ഒക്ടോബർ 19നാണ് ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് ബെംഗലൂരുവിൽ തുടങ്ങുന്നത്.

Top