കൊല്‍ക്കത്ത: ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ടോസ് നേടി ബംഗാള്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഈർപ്പമുള്ള കാലാവസ്ഥയും മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ആദ്യ ദിനം പൂര്‍ണമായും നഷ്ടമായ മത്സരത്തില്‍ രണ്ടാം ദിനം മൂന്നാമത്തെ സെഷനിലാണ് ടോസ് പോലും സാധ്യമായത്. അതേസമയം, ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ രഞ്ജി ട്രോഫിയില്‍ സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് വെടിക്കെട്ട് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശാക്കുന്ന വാര്‍ത്തയാണ് കൊല്‍ക്കത്തയില്‍ നിന്ന് വന്നത്. ബംഗാളിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലില്ല.
ബംഗാളിനെതിരായ രഞ്ജി മത്സരം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടിമിലുള്ള സഞ്ജു സാംസണ് അതിന് മുമ്പ് രഞ്ജി ട്രോഫിയിലും മികവ് കാട്ടാനുള്ള അവസാന അവസരമായിരുന്നു. നവംബര്‍ എട്ടിന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കായി സഞ്ജു പോകുമെന്നതിനാല്‍ ഈ മത്സരത്തിലും സഞ്ജുവിന് കളിക്കാനാവില്ല. നവംബര്‍ ആറിന് ഉത്തര്‍പ്രദേശിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. അതേസമയം പരിക്കു മൂലമാണോ സഞ്ജു കളിക്കാത്തത് എന്ന കാര്യം വ്യക്തമല്ല.
Also Read: കോച്ചിന് ഇന്ത്യൻ വംശജരായ താരങ്ങളെ ഇഷ്ട്ടമല്ല! പരിശീലകനെ പുറത്താക്കി അമേരിക്കൻ ക്രിക്കറ്റ് ടീം
ബംഗാൾ പ്ലേയിംഗ് ഇലവൻ: ഷുവം ഡേ, സുദീപ് ചാറ്റർജി, സുദീപ് കുമാർ ഘരാമി, അനുസ്തുപ് മജുംദാർ (ക്യാപ്റ്റൻ), വൃദ്ധിമാൻ സാഹ, അവിൻ ഘോഷ്, ഷഹബാസ് അഹമ്മദ്, പ്രദീപ്ത പ്രമാണിക്, സൂരജ് സിന്ധു ജയ്‌സ്വാൾ, മുഹമ്മദ് കൈഫ്, ഇഷാൻ പോറെൽ.
കേരളം പ്ലേയിംഗ് ഇലവൻ: സച്ചിൻ ബേബി(ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത്, വത്സൽ ഗോവിന്ദ്, അക്ഷയ് ചന്ദ്രൻ, ജലജ് സക്‌സേന, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ (ഡബ്ല്യു), ആദിത്യ സർവതെ, എം ഡി നിധീഷ്, ബേസിൽ തമ്പി