പലസ്തീന്‍ അനുകൂല തൊപ്പികള്‍ ധരിച്ച് ആരാധകര്‍ യൂറോകപ്പ് സ്റ്റേഡിയങ്ങളില്‍

പലസ്തീന്‍ അനുകൂല തൊപ്പികള്‍ ധരിച്ച് ആരാധകര്‍ യൂറോകപ്പ് സ്റ്റേഡിയങ്ങളില്‍
പലസ്തീന്‍ അനുകൂല തൊപ്പികള്‍ ധരിച്ച് ആരാധകര്‍ യൂറോകപ്പ് സ്റ്റേഡിയങ്ങളില്‍

ര്‍മനിയില്‍ നടക്കുന്ന യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ പലസ്തീന്‍ അനുകൂല ആരാധകരും. പലസ്തീനെ അനുകൂലിക്കുന്ന തൊപ്പികള്‍ ധരിച്ചാണ് ആരാധകരില്‍ ചിലര്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചത്. പലസ്തീന്‍ പതാകയുടെ നിറങ്ങളുള്ള തണ്ണിമത്തന്‍ ചിത്രമുള്ള തൊപ്പി ധരിച്ചാണ് പലസ്തീന്‍ പിന്തുണയെ പ്രതിനിധീകരിച്ചത്. കൂടാതെ അവ സ്റ്റേഡിയങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്തു.

ജൂണ്‍ 20ന് ഗെല്‍സെന്‍കിര്‍ച്ചനില്‍ നടന്ന സ്‌പെയിന്‍-ഇറ്റലി മത്സരത്തിനും ജൂണ്‍ 22ന് ഡോര്‍ട്ട്മുണ്ടില്‍ നടന്ന തുര്‍ക്കിയ-പോര്‍ച്ചുഗല്‍ മത്സരത്തിനും ജൂണ്‍ 23ന് സ്റ്റട്ട്ഗാര്‍ട്ടില്‍ നടന്ന സ്‌കോട്ട്‌ലന്‍ഡ്-ഹംഗറി മത്സരത്തിനും പലസ്തീനെ പിന്തുണക്കുന്ന എന്‍.ജി.ഒ ആണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ തൊപ്പികള്‍ വിതരണം ചെയ്തത്.

അതേസമയം, ലോകം മുഴുവനും പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും ഇസ്രായേല്‍ അവരുടെ ക്രൂരത തുടരുകയാണ്. ഗസയിലെ അഞ്ച് പേരില്‍ ഒരാളെങ്കിലും ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കുകയാണെന്ന റിപ്പോര്‍ട്ട് യുഎന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗസയിലെ 4,95,000ലധികം ആളുകള്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുകയാണ്. ഇത് ജനസംഖ്യയുടെ അഞ്ചില്‍ ഒരാള്‍ക്ക് തുല്യമാണ്. കുഞ്ഞുങ്ങള്‍ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും നിര്‍ജലീകരണവും മൂലം കൊല്ലപ്പെടുന്നുവെന്നും യു.എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രായേല്‍ ക്രൂരതയില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് 37,400 കവിഞ്ഞു. ഇതില്‍ 15,000ത്തിലധികം കുട്ടികളും വരും..!

Top