ബാലൻസ് ഇല്ലേ? ഫാസ്ടാഗ് ഇനി തനിയെ റീചാർജ് ആകും

ബാലൻസ് ഇല്ലേ? ഫാസ്ടാഗ് ഇനി തനിയെ റീചാർജ് ആകും
ബാലൻസ് ഇല്ലേ? ഫാസ്ടാഗ് ഇനി തനിയെ റീചാർജ് ആകും

ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) തുടങ്ങിയവയിലെ ബാലൻസ് തുക തീരുമ്പോൾ ഓരോ തവണയും ഇനി റീചാർജ് ചെയ്യണ്ട. ഇതിനുള്ള സംവിധാനം ഉടൻ ലഭ്യമാക്കണമെന്ന് ആർബിഐ ഇന്നലെ ഉത്തരവിട്ടു. നിശ്ചിത തുക സെറ്റ് ചെയ്താൽ ബാലൻസ് അതിലും താഴെപ്പോകുമ്പോഴൊക്കെ തനിയെ റീചാർജ് ആകും.

എന്നാൽ റീചാർജ് ആകുന്നതിന് 24 മണിക്കൂർ മുമ്പ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുമെന്ന് മെസേജും ഉപഭോക്താക്കൾക്ക് വരണം. ഉദാഹരണത്തിന് നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ടിൽ 1,000 രൂപയുണ്ടെന്നു കരുതുക. ബാലൻസ് തീരുമ്പോൾ ഓരോ തവണയും റീചാർജ് ചെയ്യണം.

ഇതിനു പകരം, ബാലൻസ് 200 രൂപയിൽ താഴെപ്പോകുമ്പോൾ 1,000 രൂപയ്ക്ക് റീചാർജ് ചെയ്യണമെന്ന് നിങ്ങൾക്ക് സെറ്റ് ചെയ്യാം. ബാലൻസ് കുറയുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് റീചാർജ് ചെയ്യും. ബാലൻസ് എത്രയുണ്ടെന്ന് ആശങ്കപ്പെടേണ്ടതില്ലെന്നു ചുരുക്കം.

Top