വിധി വിചിത്രം, സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; എം സ്വരാജ്

വിധി വിചിത്രം, സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; എം സ്വരാജ്
വിധി വിചിത്രം, സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; എം സ്വരാജ്

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജി തള്ളിയ ഹൈക്കോടതിയുടെ വിധി വിചിത്രമെന്ന് എം സ്വരാജ്. ഹൈക്കോടതി വിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും എം സ്വരാജ് പ്രതികരിച്ചു.

‘എല്ലാം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഇപ്പോള്‍ മറിച്ചാണ് വിധി വന്നിരിക്കുന്നത്. കേസ് ജയിച്ചോ തോറ്റോ എന്നതിന് അപ്പുറം ഈ വിധി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. വിശ്വാസികളായ ജനങ്ങളുടെ ഈശ്വര സങ്കല്‍പ്പങ്ങളെ സ്ലിപ്പില്‍ അച്ചടിച്ച് വിതരണം ചെയ്താലും കുഴപ്പമില്ല എന്ന തോന്നല്‍ ഈ വിധി സമൂഹത്തില്‍ പകര്‍ന്ന് നല്‍കും. ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും’ എം സ്വരാജ് പ്രതികരിച്ചു.

ആരോപണങ്ങളില്‍ നൂറു ശതമാനം ഉറച്ചുനില്‍ക്കുന്നതായി സ്വരാജ് വ്യക്തമാക്കി. അപ്പീല്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിധിയെ നിയമപരമായി തന്നെ ചോദ്യം ചെയ്യും. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് സ്വരാജ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ ഉന്നയിച്ച ആരോപണമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ കെ ബാബു വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് എം സ്വരാജ് വാദിച്ചത്. കെ ബാബുവിന് എംഎല്‍എ ആയി തുടരാമെന്നാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് പി.ജി.അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

Top