പാമ്പ് കടിയേറ്റ് അച്ഛനും മകളും മരിച്ചു

മുറിയിലെ തറയിൽ പായ വിരിച്ച് കിടന്നിരുന്ന ഇരുവരെയും വീട്ടുകാർ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

പാമ്പ് കടിയേറ്റ് അച്ഛനും മകളും മരിച്ചു
പാമ്പ് കടിയേറ്റ് അച്ഛനും മകളും മരിച്ചു

ഫുൽബാനി: പാമ്പ് കടിയേറ്റ് അച്ഛനും മകൾക്കും ദാരുണാന്ത്യം. ഫുൽബാനിയിലെ കാണ്ഡമാൽ സ്വദേശിയും അധ്യാപകനുമായ സുകാന്ത് കൻഹാർ , മകൾ ലിപിക(12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. മുറിയിലെ തറയിൽ പായ വിരിച്ച് കിടന്നിരുന്ന ഇരുവരെയും വീട്ടുകാർ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് അച്ഛനെയും മകളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ബന്ധുക്കളും നാട്ടുകാരും പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

Top