CMDRF

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

മകള്‍ ആലിയയുടെ വിവാഹത്തിനായി വിദേശത്തുനിന്ന് നാട്ടിലെത്തിയ പിതാവിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടു വരുന്നതിനിടെയാണ് അപകടം.

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം
നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

ഹരിപ്പാട്: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. വള്ളികുന്നം പള്ളിക്കുറ്റി വെങ്ങാലേത്ത് വിളയില്‍ അബ്ദുല്‍ സത്താര്‍ (52) മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. ദേശീയ പാതയില്‍ കരുവാറ്റ കെ.വി. ജെട്ടി ജങ്ഷനില്‍ ആയിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിക്ക് പിന്നില്‍ ഇന്നോവ കാറിടിക്കുകയായിരുന്നു.

മകള്‍ ആലിയയുടെ വിവാഹത്തിനായി വിദേശത്തുനിന്ന് നാട്ടിലെത്തിയ പിതാവിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടു വരുന്നതിനിടെയാണ് അപകടം. കാറിലുണ്ടായിരുന്ന സത്താറിന്റെ ഭാര്യ ഹസീന, മക്കളായ ഹര്‍ഷിദ്, അല്‍ഫിദ ഡ്രൈവറും ബന്ധുവുമായ അജീബ് എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനും ടിവി രാജേഷും വിചാരണ നേരിടണം

ആലിയ സംഭവസ്ഥലത്തും സത്താന്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. നിയന്ത്രണം വിട്ട് ഇന്നോവ കാര്‍ നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു.

Top