CMDRF

മകള്‍ സുരക്ഷിതയെന്ന് അച്ഛന്‍; കുടുംബവുമായി സംസാരിച്ച് ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി

മകള്‍ സുരക്ഷിതയെന്ന് അച്ഛന്‍; കുടുംബവുമായി സംസാരിച്ച് ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി
മകള്‍ സുരക്ഷിതയെന്ന് അച്ഛന്‍; കുടുംബവുമായി സംസാരിച്ച് ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി

കുടുംബവുമായി സംസാരിച്ച് ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി ആന്‍ ടെസ. പിതാവ് ബിജു എബ്രഹാമാണ് ഇക്കാര്യമറിയിച്ചത്. സുരക്ഷിതയെന്ന് ആന്‍ ടെസ അറിയിച്ചതായി ബിജു എബ്രഹാം പറഞ്ഞു. കപ്പലിലുള്ള മറ്റുള്ളവരും സുരക്ഷിതരാണ്.

ഫോണ്‍ പിടിച്ചെടുത്തത് ഒഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല. ഒരാഴ്ച കൊണ്ട് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും ആന്‍ ടെസ പറഞ്ഞു. കോഴിക്കോട് സ്വദേശി ശ്യാം നാഥും കുടുംബവുമായി സംസാരിച്ചതായി കുടുംബം അറിയിച്ചു.

Top