പ്രായപൂർത്തിയാകാത്ത 3 ആൺമക്കളെ വെടിവച്ചുകൊന്ന് പിതാവ്; ശിക്ഷ വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത 3 ആൺമക്കളെ വെടിവച്ചുകൊന്ന് പിതാവ്; ശിക്ഷ വിധിച്ച് കോടതി
പ്രായപൂർത്തിയാകാത്ത 3 ആൺമക്കളെ വെടിവച്ചുകൊന്ന് പിതാവ്; ശിക്ഷ വിധിച്ച് കോടതി

ഓഹിയോ: ഭാര്യയോടുള്ള ദേഷ്യത്തില്‍ മൂന്ന് ആണ്‍മക്കളേയും വെടിവച്ച് കൊന്ന പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. കഴിഞ്ഞ വര്‍ഷമാണ് 33കാരനായ ചാഡി ഡോര്‍മാന്‍ എന്നയാള്‍ സ്വന്തം മക്കളെ വെടിവച്ച് കൊല്ലപെടുത്തിയത്. ഇതിനൊപ്പം ദത്തുമകളേയും ഭാര്യയേയും ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കൊളംബസിന് സമീപത്തുള്ള മോന്റോ നഗരത്തില്‍ വച്ചായിരുന്നു ക്രൂരമായ കൊലപാതകം.

2023 ജൂണ്‍ 15നാണ് മൂന്ന് വയസുള്ള ചേസ് ഡോര്‍മാന്‍, നാല് വയസുള്ള ഹണ്ടര്‍ ഡോര്‍മാന്‍, ഏഴ് വയസുകാരനായ ക്ലേയ്ടണ്‍ ഡോര്‍മാന്‍ എന്നിവരാണ് പിതാവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മര്‍ദ്ദനത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പിഞ്ചുമക്കളെ ഇയാള്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു. കുടുംബത്തില്‍ നിന്ന് നിത്യേന നേരിടുന്ന സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് ഇയാള്‍ കോടതിയില്‍ പ്രതികരിച്ചത്. ഭാര്യ പൊലീസിനെ വിളിച്ചതിന് പിന്നാലെ വീട്ടിലെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭര്‍ത്താവിന്റെ ക്രൂരതയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഭാര്യ കോടതിയില്‍ നടത്തിയത്. മൂന്ന് ജീവപര്യന്തമാണ് മൂന്ന് കൊലപാതകങ്ങള്‍ക്കുമായി 33കാരന്‍ അനുഭവിക്കേണ്ടത്. ഇതിന് പുറമേ ഭാര്യയേയും ദത്തുപുത്രിയേയും ആക്രമിക്കാന്‍ ശ്രമിച്ചതിന് 16 വര്‍ഷത്തെ തടവ് ശിക്ഷയും ഇയാള്‍ അനുഭവിക്കേണ്ടതുണ്ട്. പരോളിനുള്ള അവസരം ഇയാള്‍ക്ക് ലഭ്യമാക്കരുതെന്ന് വ്യക്തമാക്കിയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.

Top