നാഗ്പൂര്‍: പേരക്കുട്ടിയെ തല്ലിയതിന് മകനെ വെടിവെച്ച സംഭവത്തില്‍ മുന്‍ സി.ആര്‍.പി.എഫ് ജവാന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. തിങ്കളാഴ്ച പേരക്കുട്ടിയെ വഴക്ക് പറഞ്ഞതിന് നാല്‍പതുകാരനായ മകനെയും മരുമകളെയും പ്രതി കുറ്റപ്പെടുത്തിയിരുന്നു.
തര്‍ക്കം ശക്തമായതോടെ പ്രതി മകനെ തന്റെ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയിരുന്നു. യുവാവിന്റെ കാലിനാണ് വെടിയേറ്റത്. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.