CMDRF

ബിഎംഡബ്‌ള്യുവിന്റെ ആഡംബര എസ്യുവിയായ എക്‌സ് 5ന്റെ സവിശേഷതകള്‍

ബിഎംഡബ്‌ള്യുവിന്റെ ആഡംബര എസ്യുവിയായ എക്‌സ് 5ന്റെ സവിശേഷതകള്‍
ബിഎംഡബ്‌ള്യുവിന്റെ ആഡംബര എസ്യുവിയായ എക്‌സ് 5ന്റെ സവിശേഷതകള്‍

2023 ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ വാഹനം ബിഎംഡബ്‌ള്യു നിരയിലെ ഇളമുറക്കാരനാണ്. മാറ്റം വരുത്തിയ ബമ്പറും എല്‍ഇഡി ഹെഡ് ലൈറ്റുകളും 21 ഇഞ്ച് അലോയ് വീലുകളുമൊക്കെയാണ് ആദ്യ കാഴ്ചയിലെ എടുത്തു പറയേണ്ട സവിശേഷതകള്‍. ബിഎംഡബ്‌ള്യുവിന്റെ ഐ ഡ്രൈവ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 14.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് വാഹനത്തില്‍. കൂടാതെ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. എഡിഎഎസ്, ക്രൂസ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറയോടു കൂടിയ പാര്‍ക്കിങ് അസിസ്റ്റ്, ആറ് എയര്‍ ബാഗുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങി ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ വാഹനത്തിലുണ്ട്.

ബിഎംഡബ്‌ള്യു എക്‌സ് 5 നു രണ്ടു എന്‍ജിന്‍ ഓപ്ഷന്‍ ആണ് വരുന്നത്. 3.0 ലീറ്റര്‍, 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് അതിലൊന്ന്. ഈ മോട്ടോര്‍ 381 ബിഎച്ച്പി കരുത്തും 520 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും. അടുത്ത എന്‍ജിന്‍ ഓപ്ഷന്‍ ഡീസലാണ്. 3.0 ലീറ്റര്‍, 6 സിലിണ്ടര്‍ തന്നെയാണത്. 286 ബി എച്ച് പി കരുത്തും 650 എന്‍ എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. ഇരു എന്‍ജിനുകള്‍ക്കും 12 ബി എച്ച് പി കരുത്തും 200 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമുണ്ട്. രണ്ടു എന്‍ജിനുകളിലും 48 ഢ മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍ 12 ബി എച്ച് പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും.

Top