CMDRF

ഫീഡര്‍ ബസുകളായ മെട്രോ ലിങ്കിന്റെ സര്‍വീസ് ആരംഭിച്ചു

റിങ് റോഡുകള്‍ക്ക് കുറുകെ എഫ് റിങ് വരെയാണ് ഈ ബസിന്റെ ഓട്ടം.

ഫീഡര്‍ ബസുകളായ മെട്രോ ലിങ്കിന്റെ സര്‍വീസ് ആരംഭിച്ചു
ഫീഡര്‍ ബസുകളായ മെട്രോ ലിങ്കിന്റെ സര്‍വീസ് ആരംഭിച്ചു

ദോഹ: മെട്രോ ലിങ്കിന്റെ സര്‍വീസ് വര്‍ധിപ്പിച്ച് ഖത്തര്‍ റെയില്‍. ദോഹ മെട്രോയുടെ ഫീഡര്‍ ബസുകളാണ് ഇവ. വിവിധ മെട്രോ സ്‌റ്റേഷനുകള്‍ക്കു കീഴിലാണ് പുതിയ റൂട്ടുകളിലേക്ക് ബസുകള്‍ ആരംഭിച്ചിരിക്കുന്നത്. റിങ് റോഡുകള്‍ക്ക് കുറുകെ എഫ് റിങ് വരെയാണ് ഈ ബസിന്റെ ഓട്ടം. മുശൈരിബ് മെട്രോ സ്‌റ്റേഷനില്‍ നിന്നും എം 101 ബസ് മെഡിക്കല്‍ കമ്മീഷന്‍ , അല്‍ മമൂറ ഏരിയകളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തും. അല്‍ റയാന്‍ അല്‍ ഖദീം മെട്രോ സ്‌റ്റേഷനില്‍ നിന്നുള്ള എം 206 ബസാണ് മറ്റൊരു സര്‍വീസ് . അല്‍ ലുഖ്ത, യു.എസ് എംബസി പരിസരങ്ങളിലൂടെ മെട്രോ സ്‌റ്റേഷനിലേക്കാണ് ഈ ബസിന്റെ യാത്ര നിശ്ചയിച്ചിരിക്കുന്നത് .

Top