കൊച്ചി: ഫിലിം ചേംബറിന് മറുപടിയുമായി ഫെഫ്ക. വനിതകളുടെ കോര്‍ കമ്മിറ്റിയും ടോള്‍ ഫ്രീ നമ്പറും തുടങ്ങിയത് ചര്‍ച്ചകള്‍കൊടുവിലാണെന്ന് ഫെഫ്ക നേതൃത്വം പറഞ്ഞു. സിനിമ സെറ്റുകളില്‍ ഐസിസി രൂപീകരിക്കേണ്ടത് സിനിമ നിര്‍മാതാവാണ്. അത് ഒരു സിനിമയ്ക്ക് മാത്രമാണ് സാധ്യമാവുക. വനിതകളുട കോര്‍ കമ്മിറ്റി സ്ഥിരം സംവിധാനമാണ്. ഫെഫ്ക വലിയ പാതകം ചെയ്തു എന്ന നിലയിലുള്ള പ്രസ്താവനകള്‍ അപലപനീയമാണെന്നും സംഘടന പറഞ്ഞു.