വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരില്‍ സീരിയല്‍ ക്യാമറാമാനും. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളര്‍ ഷിജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെഫ്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. അച്ഛനുള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. സൂര്യ ഡിജിറ്റല്‍ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉള്‍പ്പെടെ നിരവധി സീരിയലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചുരല്‍മല, അട്ടമല തുടങ്ങി പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇതിനോടകം 200 പേരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയിരിക്കുന്നത്. ഇനിയും ഒട്ടനവധി പേര്‍ മണ്ണിനടയില്‍ അകപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ നടന്നു വരികയാണ്.