CMDRF

ഇറാനിൽ വനിതാ രാഷ്ട്രീയ തടവുകാർ വധശിക്ഷ ഭീഷണിയിൽ

ഇറാനിൽ വനിതാ രാഷ്ട്രീയ തടവുകാർ വധശിക്ഷ ഭീഷണിയിൽ
ഇറാനിൽ വനിതാ രാഷ്ട്രീയ തടവുകാർ വധശിക്ഷ ഭീഷണിയിൽ

റാനിൽ തടവിലാക്കപ്പെട്ട വനിതാ ആക്ടിവിസ്റ്റുകൾക്ക് വധശിക്ഷ ഭീഷണി. മസൂദ് പെസഷ്‌കിയാൻ അധികാരത്തിലേറിയതിന് പിന്നാലെ വധശിക്ഷകളുടെ എണ്ണത്തിലെ വർധന സ്ത്രീ അവകാശങ്ങൾക്കായി പോരാടിയവരുടെ ഭാവിയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയിൽ 87 പേരുടെ വധശിക്ഷയാണ് ഇറാനിൽ നടപ്പിലാക്കിയത്.

ഇറാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ എഴുപതോളം സ്ത്രീകളാണ് രാഷ്ട്രീയ തടവുകാരായി കഴിയുന്നത്. മതകാര്യ പോലീസിന്റെ കസ്റ്റഡിയിൽ മർദ്ദനമേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ രണ്ടാം ചരമവാർഷികം നടക്കാനിരിക്കെ കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയേക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകൾ ഭയക്കുന്നത്.

കള്ളക്കേസുകളുടെ പേരിൽ ഇറാനി ജയിലിൽ കഴിയുന്ന നിരവധി വനിതാ രാഷ്ട്രീയ തടവുകാർ വധശിക്ഷ ഭീഷണിയിൽ കഴിയുകയാണെന്നാണ് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാൻ (സിഎച്ച്ആർഐ) അഭിപ്രായപ്പെടുന്നത്.ഇസ്ലാമിക റിപ്പബ്ലിക്കിലെ മതയാഥാസ്ഥിതിക ഭരണകൂടത്തെ വെല്ലുവിളിച്ച വനിതാ ആക്ടിവിസ്റ്റുകളെ തൂക്കുമരം കാട്ടി ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് സിഎച്ച്ആർഐ പറയുന്നത്.

ജൂലൈയിൽ ഒരൊറ്റ ദിവസം 29 പേരുടെ വധശിക്ഷയാണ് ഇറാനി ഭരണകൂടം നടപ്പാക്കിയത്. ‘വുമൺ, ലൈഫ്, ഫ്രീഡം’ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു റെസ റസായി എന്ന യുവാവിനെ വധിച്ചത്. അതിനെതിരെ ജയിലിൽ പ്രതിഷേധിച്ചതിന് നർഗീസ് മൊഹമ്മദി ഉൾപ്പെടെയുള്ളവരെ പോലീസ് മർദിച്ചതായും റിപ്പോർട്ടുണ്ട്.

Top