പെരുംജീരക ചായ കുടിക്കാം, ഹെൽത്തിയായിരിക്കാം

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് പെരുംജീരകം

പെരുംജീരക ചായ കുടിക്കാം, ഹെൽത്തിയായിരിക്കാം
പെരുംജീരക ചായ കുടിക്കാം, ഹെൽത്തിയായിരിക്കാം

പല തരം ചായകൾ നാം ട്രൈ ചെയ്യാനുണ്ട്. എന്നാൽ പെരും ജീരകം ഇട്ടൊരു ചായ കുടിച്ചിട്ടുണ്ടോ. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് പെരുംജീരകം. അതിനാല്‍ പെരുംജീരകം ചേര്‍ത്ത ചായ കുടിക്കുന്നതും നല്ലതാണ്. ഇതിനായി ആവിശ്യമായ ചേരുവകൾ നമുക്ക് നോക്കാം.

പെരുംജീരകം 2 സ്പൂൺ ,വെള്ളം 3 ഗ്ലാസ്‌ ,ചുക്ക് 1/2 സ്പൂൺ ,തേൻ/ പഞ്ചസാര 2 സ്പൂൺ എന്നിവ കൊണ്ട് രുചികരമായ പെരും ജീരക ചായ ഉണ്ടാക്കാം. ഇത് തയ്യാറാക്കുന്നതിനായി പെരുംജീരകം നല്ലതുപോലെ ഒന്ന് വറുത്തെടുക്കുക. അതിന്‍റെയൊപ്പം തന്നെ കുറച്ച് ചുക്കുപൊടിയും കൂടി ചേർത്ത് നന്നായിട്ട് വറുത്തെടുത്ത് ഇതിനെ ഒന്ന് പൊടിച്ചെടുക്കുക.

ALSO READ: സ്ഥിരമായി മേക്കപ്പ് ഇടുന്നവരാണോ..? ശ്രദ്ധിക്കണം

അതിനുശേഷം ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ അതിലേക്ക് പെരുംജീരകത്തിന്റെ ഈ ഒരു പൊടിയും ചായപ്പൊടിയും ചേർത്തു കൊടുത്തു നന്നായി തിളപ്പിക്കുക. ശേഷം ഇതിനെ അരിച്ചെടുത്ത് ആവശ്യത്തിന് തേനോ പഞ്ചസാരയോ ചേർത്തു നമുക്ക് കുടിക്കാവുന്നതാണ്.

Top