കണ്ണുകള്‍ക്ക് നല്ല ആരോഗ്യമില്ലെങ്കില്‍ ഭക്ഷണത്തിൽ ഇതുൾപ്പെടുത്താം

കണ്ണുകള്‍ക്ക് നല്ല ആരോഗ്യമില്ലെങ്കില്‍ ഭക്ഷണത്തിൽ ഇതുൾപ്പെടുത്താം
കണ്ണുകള്‍ക്ക് നല്ല ആരോഗ്യമില്ലെങ്കില്‍ ഭക്ഷണത്തിൽ ഇതുൾപ്പെടുത്താം

വിറ്റാമിൻ കെയുടെ ഉറവിടമാണ് വെണ്ടയ്ക്ക. വെണ്ടക്കയുടെ വഴുവഴുപ്പ് മൂലം പലരും വെണ്ടക്ക കഴിക്കാന്‍ താല്‍പര്യപ്പെടാറില്ല. എന്നാല്‍, ഏതെങ്കിലും വിധത്തില്‍ കഴിച്ചാല്‍ ശരീരത്തിന് നിരവധി ഗുണങ്ങളാണുള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ വെണ്ടയ്ക്ക ചര്‍മ്മസംരക്ഷണത്തിനും നല്ലതാണ്.

ഫോളേറ്റ് ധാരാളം അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ഏറെ ഗുണം ചെയ്യും. ഇത് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വെണ്ടയ്ക്ക ദഹനത്തിന് ഗുണം ചെയ്യും. മലബന്ധം അകറ്റാനും വെണ്ടയ്ക്ക സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്. മഗ്നീഷ്യം അടങ്ങിയ വെണ്ടയ്ക്ക എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

Also Read: കറുവപ്പട്ടയ്ക്ക് ഇത്രയും ​ഗുണങ്ങളോ

വെണ്ടയ്ക്കയിലെ ലയിക്കുന്ന നാരുകൾ പിത്തരസം ആസിഡുകളുമായി ബന്ധിപ്പിച്ച് അവയെ പുറന്തള്ളുന്നതിലൂടെ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ, വെണ്ടയ്ക്കയിലെ പൊട്ടാസ്യം സംയുക്തം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും രക്താതിമർദ്ദം, അനുബന്ധ രോഗങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

കണ്ണുകള്‍ക്ക് നല്ല ആരോഗ്യമില്ലെങ്കില്‍ അല്ലെങ്കില്‍ കാഴ്ചശക്തിയ്ക്ക് എന്തെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് നമ്മളുടെ ജീവിതത്തെ നല്ലപോലെ ബാധിക്കാം. അതിനാല്‍ തന്നെ കണ്ണുകളുടെ ആരോഗ്യവും കാഴ്ചശക്തിയും നിലനിര്‍ത്തുന്ന ആഹാരങ്ങള്‍ കഴിക്കേണ്ടതും അനിവാര്യം തന്നെ. അത്തരത്തില്‍ ഒന്നാണ് വെണ്ടക്ക. വെണ്ടക്കയില്‍ വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.

Top