തടി കുറയ്ക്കാൻ ചെമ്പരത്തി ചായയോ..?

പക്ഷിപ്പനി മൂലമുള്ള ആരോ​ഗ്യ പ്രശ്നങ്ങളെ തടയാൻ ഫലപ്രധമായ ഔഷധമാണ് ചെമ്പരത്തി ചായ

തടി കുറയ്ക്കാൻ ചെമ്പരത്തി ചായയോ..?
തടി കുറയ്ക്കാൻ ചെമ്പരത്തി ചായയോ..?

വീട്ട് മുറ്റത്തും പറമ്പിലുമാെക്കെ ധാരാളമായി കാണുന്ന ചെടിയാണ് ചെമ്പരത്തി. തലകഴുകാനല്ലാതെ മറ്റെന്തിനെങ്കിലും നമ്മൾ ചെമ്പരത്തി ഉപയോ​ഗിക്കാറുണ്ടോ..? എങ്കിൽ ഒരു ചെമ്പരത്തി ചായ പരീക്ഷിച്ചാലോ. കേൾക്കുന്ന അത്ര നിസ്സാരക്കാരനല്ല ഈ ചെമ്പരത്തി ചായ. ചെമ്പരത്തി പൂക്കൾ ഉണക്കിയെടുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്തുകൊണ്ടാണ് ഈ ചായ ഉണ്ടാക്കുന്നത്. ചെമ്പരത്തി ചായയുടെ ഏറ്റവും ശ്രദ്ധേയവും അറിയപ്പെടുന്നതുമായ ഒരു ഗുണം രക്തസമ്മർദ്ദം കുറയ്ക്കും എന്നതാണ്. ശരീരത്തിലെ ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും കാലക്രമേണ അതിനെ ദുർബലമാക്കി മാറ്റാനും സാധ്യതയുണ്ട്.

ചെമ്പരത്തി ചായയിൽ വലിയ തോതിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ആന്റിവൈറൽ ​ഗുണങ്ങളുള്ള ഇവ ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കുന്നു. സസ്യാഹാരങ്ങളിൽ ധാരാളമായി കാണുന്ന ആൻതോസയാനിനാണ് ആന്റിഓക്‌സിഡന്റുകൾക്ക് പ്രധാന കാരണം. ഇലകളുടെ നിറത്തിന് കാരണം ആൻതോസയാനിൻ ആണ്.

പക്ഷിപ്പനി മൂലമുള്ള ആരോ​ഗ്യ പ്രശ്നങ്ങളെ തടയാൻ ഫലപ്രധമായ ഔഷധമാണ് ചെമ്പരത്തി ചായ. രക്തത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി ചായ നല്ലതാണ്. ചെമ്പരത്തി ചായ ശീലമാക്കുന്നത് വഴി ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിക്കുകയും മോശം കൊളസ്ട്രോളായ എൽഡിഎൽ കുറയുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.

കരൾ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും അതിനെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് ചെമ്പരത്തി ചായ. ഇതിലടങ്ങിയിരിക്കുന്ന സത്തകൾ ഉള്ളിലെത്തുന്നത് വഴി ലിവർ സ്റ്റീറ്റോസിസ് പോലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കാൻ കഴിയും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വഴി ഉണ്ടാവുന്ന ഒരു അവസ്ഥയാണിത്.

രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതിന് ചെമ്പരത്തി ചായ സുരക്ഷിതവും പ്രകൃതിദത്തമായ ഒരു മാർഗ്ഗമാണെങ്കിലും ഉയർന്ന രക്തസമ്മർദ്ദത്തെ ചികിത്സിക്കാനായി ഉപയോഗിക്കുന്ന ഡൈയൂററ്റിക് ഹൈഡ്രോക്ലോറോത്തിയാസൈഡ് എന്ന മരുന്നുകൾ കഴിക്കുന്നവർക്ക് ഇത് ശുപാർശ ചെയ്യുന്നില്ല. കാരണം ഇത് മരുന്നുമായി കൂടി ചേർന്ന് പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

അമിതവണ്ണത്തിൽ നിന്നും രക്ഷ നേടാനായി ഏറ്റവും ഉത്തമമാണ് ചെമ്പരത്തി ചായ. 12 ആഴ്ചകൾകൾ ഇത് പതിവായി കഴിക്കുന്നത് വഴി ശരീരഭാരം, ശരീരത്തിലെ കൊഴുപ്പ്, ബോഡി മാസ് സൂചിക, അര ഭാഗത്തെ കൊഴുപ്പ് എന്നിവയെല്ലാം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കുന്നു. ചെമ്പരത്തി ചായ കുടിച്ചതിന് ശേഷം വായ കഴുകേണ്ടതുണ്ട്. ചായയിലെ പ്രകൃതിദത്ത ആസിഡുകൾ പല്ലിന്റെ ഇനാമലിനെ ബാധിക്കുന്നതാണ്. അവ പല്ലിൽപ്പറ്റി പിടിച്ചിരിക്കുന്നത് ദോഷം ചെയ്യും. അതിനാൽ ചായ കുടിച്ച ശേഷം വായ നന്നായി കഴുകുക.

Top