ആന്ധ്ര: ആന്ധ്രയിലെ എന്‍ടിആര്‍ ജില്ലയില്‍ ഫാക്ടറിയില്‍ നിന്ന് ചൂട് പദാര്‍ത്ഥം ദേഹത്ത് വീണ് പതിനഞ്ച് പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. എന്‍ടിആര്‍ ജില്ലയിലെ ബുദവാഡ അള്‍ട്രാ ടെക് സിമന്റ് ഫാക്ടറിയിലായിരുന്നു അപകടം. തൊഴിലാളികള്‍ രണ്ടാം നിലയില്‍നിന്ന് ജോലി ചെയ്യുമ്പോള്‍ മുകള്‍നിലയില്‍നിന്ന് ചൂടുള്ള പദാര്‍ഥങ്ങള്‍ അവരുടെ മേല്‍ വീഴുകയായിരുന്നു. സിമന്റ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് തൊഴിലാളികളുടെ മേല്‍ വീണതെന്നാണ് അധികൃതരുടെ വിശദീകരണം.
പകല്‍ പതിനൊന്നരയോടെയാണ് സംഭവമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതിനിടെ, ചില തൊഴിലാളികള്‍ കൃത്യമായ വിശദീകരണം ആവശ്യപ്പെട്ട് ഫാക്ടറി ഓഫീസ് അടിച്ചുതകര്‍ത്തു. പൊലീസ് ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.