അമ്പതോളം പശുക്കളെ നദിയിലെറിഞ്ഞു, 20 എണ്ണം ചത്തു!

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ നാലുപേര്‍ക്കെതിരേ നാഗോഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അമ്പതോളം പശുക്കളെ നദിയിലെറിഞ്ഞു, 20 എണ്ണം ചത്തു!
അമ്പതോളം പശുക്കളെ നദിയിലെറിഞ്ഞു, 20 എണ്ണം ചത്തു!

സത്‌ന: മധ്യപ്രദേശിലെ സത്‌ന എന്ന ജില്ലയില്‍ ഒരു സംഘം ആളുകള്‍ അമ്പതോളം പശുക്കളെ നദിയിലെറിഞ്ഞു. ഇതിൽ ഉണ്ടായിരുന്ന 20 പശുക്കൾ ചത്തു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഈ സംഭവം നടന്നത്. സത്ന നദിയിലേയ്ക്കാണ് പശുക്കളെ വലിച്ചെറിഞ്ഞത്.

എന്നാൽ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ നാലുപേര്‍ക്കെതിരേ നാഗോഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം പശുക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Also Read: കുഞ്ഞിനെയുമെടുത്ത് വീടുവിട്ടിറങ്ങിയ യുവതിയെ കണ്ടെത്തി പൊലീസ്

പ്രതികൾക്ക് മേൽ ഗോവധനിരോധന നിയമ പ്രകാരം കേസ്

ബാംഹോറിൽ ഉള്ള ഒരു റെയില്‍വേ പാലത്തിന് താഴെ ഒഴുകുന്ന നദിയിലേക്ക് കുറച്ച് പേര്‍ പശുക്കളെ എടുത്തെറിയുകയായിരുന്നു. അതേസമയം പശുക്കള്‍ നദിയിലൂടെ ഒഴുകുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിന് പിന്നാലെ വിവരശേഖരണത്തിനായി പോലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു.

Also Read: യുവതിയെ വിദേശത്ത് വച്ച് ലൈം​ഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

നിലവിൽ ബേട്ട ബാഗ്രി, രവി ബാഗ്രി, രാംപാല്‍ ചൗധരി, രാജ്‌ലു ചൗധരി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഗോവധനിരോധന നിയമത്തിലെ വകുപ്പുകളടക്കം ചേര്‍ത്തിട്ടുണ്ട്. അതേസമയം നദിയിലേക്ക് എടുത്തെറിഞ്ഞ പശുക്കളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ചത്ത പശുക്കളുടെ എണ്ണത്തില്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തത വരുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

Top