പൂരം കലക്കൽ; സുരേഷ് ഗോപിക്കെതിരെ കേസ്

ഐപിസി സെക്ഷൻ 279,34 , മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്

പൂരം കലക്കൽ; സുരേഷ് ഗോപിക്കെതിരെ കേസ്
പൂരം കലക്കൽ; സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ കേസ്. തൃശൂർ പൂര വേദിയിൽ ആംബുലന്‍സില്‍ എത്തിയതിനെതിരെയാണ് കേസ്. സിപിഐ നേതാവ് അഡ്വ.സുമേഷ് നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.

ഐപിസി സെക്ഷൻ 279,34 , മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരേഷ് ഗോപിയെ കൂടാതെ ആംബുലന്‍സ് ഡ്രൈവറും അഭിജിത് നായരുമാണ് കേസിലെ മറ്റ് പ്രതികള്‍.

Also Read: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സ് യാത്രയ്ക്ക് ഉപയോഗിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് മനുഷ്യജീവന് അപകടകരമായ രീതിയില്‍ പൂര ദിവസം ജനത്തിരക്കിലൂടെ ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

അതേസമയം, തൃശൂർ പൂര നഗരിയില്‍ ആംബുലന്‍സില്‍ എത്തിയത് ആദ്യം സുരേഷ് ഗോപി നിഷേധിച്ചിരുന്നു. പിന്നീട് ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയാത്തതിനാലാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

Top