CMDRF

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍  രഞ്ജിത്തിന്റെ രാജി ഇന്നുണ്ടായേക്കും

ആരോപണ വിധേയനെ അക്കാദമി അധ്യക്ഷസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് പ്രതിച്ഛായയെ ബാധിക്കും എന്ന് തിരിച്ചറിയുന്ന സർക്കാർ രാജിയാവശ്യപ്പെടാനാണ് കൂടുതൽ സാധ്യത

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍  രഞ്ജിത്തിന്റെ രാജി ഇന്നുണ്ടായേക്കും
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍  രഞ്ജിത്തിന്റെ രാജി ഇന്നുണ്ടായേക്കും

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജി ഇന്നുണ്ടായേക്കും. ആരോപണ വിധേയനെ അക്കാദമി അധ്യക്ഷസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് പ്രതിച്ഛായയെ ബാധിക്കും എന്ന് തിരിച്ചറിയുന്ന സർക്കാർ രാജിയാവശ്യപ്പെടാനാണ് കൂടുതൽ സാധ്യത. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കി തുടരുന്നത് ഗുണകരമല്ലെന്ന് രഞ്ജിത്തിനെയും ബോധ്യപ്പെടുത്തിക്കൊണ്ടാവും രാജി ആവശ്യപ്പെടുക. ബംഗാളി നടിയുടെ വെളിപ്പെടുത്തലോടെ രഞ്ജിത്തിനെതിരെ വിമർശനം ശക്തമായിരുന്നു. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത് മോശമായി പെരുമാറിയെന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ.

Also read: സിനിമാസെറ്റിലുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി സോണിയ മൽഹാർ

Bengali actress Sreelekha Mitra

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ:

‘ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രഞ്ജിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി,’ ശ്രീലേഖ പറഞ്ഞു.

Top