ഫെഫ്കയ്‌ക്കെതിരെ പരാതി നല്‍കി ഫിലിം ചേംബര്‍

ഐസിസി നടപടി പരിശോധിക്കാന്‍ മോണിറ്ററിങ് കമ്മറ്റിയുണ്ട്

ഫെഫ്കയ്‌ക്കെതിരെ പരാതി നല്‍കി ഫിലിം ചേംബര്‍
ഫെഫ്കയ്‌ക്കെതിരെ പരാതി നല്‍കി ഫിലിം ചേംബര്‍

കൊച്ചി: സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ നിയമവിരുദ്ധമാണെന്ന് കാട്ടി ഫെഫ്കയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാരിനും വനിത കമ്മീഷനും പരാതി നല്‍കി ഫിലിം ചേംബര്‍. ഫെഫ്കയ്‌ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു.

സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി കമ്മിറ്റികളിലാണ് പരാതിയുള്ള സ്ത്രീകളടക്കം അത് ഉന്നയിക്കേണ്ടത്. ഐസിസി നടപടി പരിശോധിക്കാന്‍ മോണിറ്ററിങ് കമ്മറ്റിയുണ്ട്. അതിനിടയില്‍ ഫെഫ്കയുടെ നടപടി നിയമ വിരുദ്ധമാണ് എന്നാണ് ഫിലിം ചേംബര്‍ പറയുന്നത്.

Top