CMDRF

ചലച്ചിത്ര സംവിധായകന്‍ വേണു ഗോപന്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ വേണു ഗോപന്‍ അന്തരിച്ചു
ചലച്ചിത്ര സംവിധായകന്‍ വേണു ഗോപന്‍ അന്തരിച്ചു

ആലപ്പുഴ: ചലച്ചിത്ര സംവിധായകന്‍ വേണു ഗോപന്‍ (67) അന്തരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. പദ്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ (1986), നൊമ്പരത്തി പൂവ് (1987), ഇന്നലെ (1989), സീസണ്‍ (1989), ഞാന്‍ ഗന്ധര്‍വ്വന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ അദ്ദേഹം സഹസംവിധായകനായി പ്രവര്‍ത്തിച്ചു.

കുസൃതി കുറുപ്പ്, ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. ഭാര്യ ലത, മകള്‍: ലക്ഷ്മി. 1998-ല്‍ ജയറാമും മീനയും പ്രധാന കഥാപാത്രങ്ങളായ കുസൃതിക്കുറുപ്പിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സര്‍വോപരി പാലക്കാരനാണ് അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

Top