CMDRF

സിനിമാ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു

സിനിമാ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു
സിനിമാ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു

കൂറ്റനാട്: സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ (74) അന്തരിച്ചു. സഹനടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായിട്ടുണ്ട്. ഏറെക്കാലം പ്രവാസിയായിരുന്നു. സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ്, നാടകരംഗത്തുനിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചത്. കാരുണ്യം, പൈതൃകം, ദേശാടനം, അയാള്‍ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിലും കായംകുളം കൊച്ചുണ്ണി തുടങ്ങിയ പ്രധാന സീരിയലുകളിലും വേഷമിട്ടുണ്ട്.

‘കാരുണ്യ’ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. തൃത്താല ഹൈസ്‌കൂളിലെ മുന്‍ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കള്‍: ഹരികൃഷ്ണന്‍, അപര്‍ണ. മരുമക്കള്‍: സമര്‍ജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം). സഹോദരങ്ങള്‍: ഇന്ദിര, സാവിത്രി, ചന്ദ്രിക, പ്രദീപ്, അജിത്, പരേതനായ ജയപ്രകാശ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍.

Top