CMDRF

മേൽപ്പാലത്തിൽ ബൈക്ക് സ്റ്റണ്ട് നടത്തി റീൽസ് ചിത്രീകരണം; വൈറലായി നാട്ടുകാർ നൽകിയ മറുപടി

മേൽപ്പാലത്തിൽ ബൈക്ക് സ്റ്റണ്ട് നടത്തി റീൽസ് ചിത്രീകരണം; വൈറലായി നാട്ടുകാർ നൽകിയ മറുപടി
മേൽപ്പാലത്തിൽ ബൈക്ക് സ്റ്റണ്ട് നടത്തി റീൽസ് ചിത്രീകരണം; വൈറലായി നാട്ടുകാർ നൽകിയ മറുപടി

ബെംഗളൂരു: മേൽപ്പാലത്തിൽ വച്ച് ബൈക്ക് സ്റ്റണ്ട് നടത്തി റീൽസ് ചിത്രീകരിച്ച യുവാക്കൾക്ക് മറുപടി നൽകി നാട്ടുകാർ. ബെംഗളൂരു – തുമക്കുരു ദേശീയപാതയിലെ മേൽപ്പാലത്തിൽ വച്ച് ബൈക്ക് സ്റ്റണ്ട് നടത്തുകയും അതിന്റെ വിഡിയോ എടുക്കുകയും ചെയ്ത യുവാക്കളെയാണ് നാട്ടുകാർ പാഠം പഠിപ്പിച്ചത്.

പാലത്തിന്റെ കൈവരിയിൽനിന്ന് സ്കൂട്ടർ നാട്ടുകാരുടെ നേതൃത്വത്തിൽ താഴേക്ക് എറിയുന്നതിന്റെ വിഡിയോ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ജീവന് ഭീഷണി ഉയർത്തിയാണ് യുവാക്കൾ ബൈക്ക് സ്റ്റണ്ട് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ കോപാകുലരായ നാട്ടുകാരാണ് മേൽപ്പാലത്തിന്റെ കൈവരിക്കു മുകളിലൂടെ സ്കൂട്ടർ താഴേക്ക് എറിഞ്ഞത്. താഴെ വീണതിന്റെ ആഘാതത്തിൽ സ്കൂട്ടറിന് കേടുപാടു സംഭവിച്ചിട്ടുണ്ട്.

Top