CMDRF

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ക്കൊപ്പം റീല്‍സ് ചിത്രീകരണം; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ക്കൊപ്പം റീല്‍സ് ചിത്രീകരണം; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ക്കൊപ്പം റീല്‍സ് ചിത്രീകരണം; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഗാസിയാബാദ്: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ച് പൊലീസുകാര്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവമുണ്ടായത്. നിയമം പാലിക്കേണ്ടവര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ രണ്ട് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍മാരായ ധര്‍മ്മേന്ദ്ര ശര്‍മ്മ, റിതേഷ് കുമാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അങ്കുര്‍ വിഹാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് ഇവര്‍. പൊലീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഗാസിയാബാധിലെ ട്രോണിക്കയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ സര്‍താസിനൊപ്പം ധര്‍മ്മേന്ദ്ര ശര്‍മ്മയും റിതേഷ് കുമാറും റീല്‍സ് ചിത്രീകരിക്കുകയായിരുന്നു. റീല്‍സ് ചിത്രീകരിക്കാന്‍ പൊലീസുകാര്‍ സര്‍താസിന്റെ ഓഫീസിലെത്തി, അവിടെ വച്ചാണ് ചിത്രീകരണം നടന്നത്. പൊലീസുകാര്‍ സര്‍താസിനെ കാണുന്നതും പരസ്പരം ഹസ്തദാനം നല്‍കുന്നതും ഇരുവരും സര്‍താസിനൊപ്പം നടന്നുനീങ്ങുന്നതുമാണ് റീല്‍. സര്‍താസിന്റെ ഇടവും വലവും നിന്ന് സ്ലോമോഷനില്‍ ഇവര്‍ നടന്ന് നീങ്ങുന്നത് റീല്‍സില്‍ കാണാം. സംഭവം അറിഞ്ഞ ഉടന്‍ നടപടി സ്വീകരിച്ചുവെന്നും ഭാരതീയ് ന്യായ് സംഹിതയിലെ വകുപ്പ് 351 പ്രകാരം കേസെടുത്ത പൊലീസ് സര്‍താസിനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും ഗാസിയാബാദ് റൂറല്‍ ഡിസിപി വിവേക് ചന്ദ് യാദവ് പറഞ്ഞു.

Top