CMDRF

ഒടുവില്‍ തൃശ്ശൂര്‍കാര്‍ക്കും കളക്ടര്‍മാമനെ നഷ്ടമായി

ഒടുവില്‍ തൃശ്ശൂര്‍കാര്‍ക്കും കളക്ടര്‍മാമനെ നഷ്ടമായി
ഒടുവില്‍ തൃശ്ശൂര്‍കാര്‍ക്കും കളക്ടര്‍മാമനെ നഷ്ടമായി

രു ബ്യൂറോക്രാറ്റിന്റെ തൊപ്പി ധരിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ഒരു തെലുങ്ക് ഐഎഎസ് ഉദ്യോഗസ്ഥന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുറഞ്ഞ സമയം കൊണ്ട് ആലപ്പുഴക്കാരുടെ സ്വന്തം കളക്ടര്‍ ആയി ചാര്‍ജ് ഏറ്റെടുത്ത അദ്ദേഹം, നിമിഷ നേരം കൊണ്ടാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ഒരുപോലെ സ്വാധിനിച്ച കൃഷ്ണതേജാ ആലപ്പുഴക്കാരുടെ സ്വകാര്യ അഹങ്കാരം കൂടി ആയിരുന്നു എന്ന് തന്നെ പറയാം . മറ്റുള്ള കളക്ടര്‍മാരില്‍ നിന്ന് വെത്യസ്തമായി അദ്ദേഹത്തിന് കളക്ടര്മാമന്‍ എന്ന വിളിപ്പേര് കൂടി ഉണ്ടായിരുന്നു. കൃഷ്ണ തേജയുടെ ജനപ്രീതിക്ക് കാരണമായ നിരവധി കഥകളില്‍ ഒന്നാണ് തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലൊന്നില്‍ നടന്ന പച്ചക്കറി മോഷണത്തില്‍ തളര്‍ന്നു പോയ വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് നിര്‍ത്തി ഒരു ടച്ച്സ്‌ക്രീന്‍ മോണിറ്ററും സമ്മാനിച്ചത്.

ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. തൃശൂര്‍ സബ് കളക്ടര്‍, ആലപ്പുഴ കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് തൃശൂരില്‍ കളക്ടറായെത്തിയത്. കുട്ടികളോടും യുവാക്കളോടും സംവദിക്കാന്‍ ഒള്ള ഒരു അവസരവും അദ്ദേഹം പാഴാക്കാറില്ല . സ്വന്തം അനുഭവങ്ങള്‍ പങ്കു വെക്കാനും കേള്‍ക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. വളര്‍ന്നുവരുന്ന കാലഘട്ടത്തില്‍ ദാരിദ്ര്യം മൂലം കുട്ടികള്‍ അനുഭവിക്കുന്ന പശ്ചാത്തലം കണക്കിലെടുക്കുമ്പോള്‍, തന്റെ അറിവ് യുവമനസ്സുകള്‍ക്ക് പകര്‍ന്നുനല്‍കുക എന്നത് തന്റെ ദൗത്യമാണെന്ന് അദ്ദേഹം കരുതുന്നു.

ആലപ്പുഴയില്‍ നിന്ന് തൃശ്ശൂരിലേക് കളക്ടര്‍ മാമന് മാറ്റം കിട്ടിപോയപ്പോള്‍ ആലപ്പുഴക്കാര്‍ക്ക് ഉണ്ടായ ദുഃഖം വാക്കുകള്‍ക്കു അതീതമായിരുന്നു . അതോടൊപ്പം തൃശ്ശൂര്‍ക്കാരോട് ഒരു നിമിഷം അസൂയ തോന്നിപോയി എന്ന പറയുന്നത് ആവും നല്ലത് .കോവിഡ് കാലത്ത് അദ്ദേഹത്തിന്റ മാനുഷികവും ഭരണപരവുമായ പ്രവര്‍ത്തികള്‍ എന്നും നന്ദിയോടെ മാത്രമേ ആലപ്പുഴക്കാര്‍ക്ക് ഓര്‍ക്കുവാന്‍ സാധിക്കുകയുള്ളു.കിട്ടുന്ന അവസരങ്ങളിലെല്ലാം തന്റെ ശമ്പളം വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിനിയോഗിക്കാറുണ്ട്. സ്‌നേഹ സൗഹൃദങ്ങള്‍ക് ഇടയിലും അദ്ദേഹം ഒരു കര്‍ക്കശ ഉദ്യോഗസ്ഥന്‍ കൂടി ആയിരുന്നു.

STAFF REPORTER : KAVERI PRAMOD

Top