മന്‍ഗഫ് തീപിടിത്തത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് സാമ്പത്തിക സഹായം

മന്‍ഗഫ് തീപിടിത്തത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് സാമ്പത്തിക സഹായം
മന്‍ഗഫ് തീപിടിത്തത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് സാമ്പത്തിക സഹായം

കുവൈത്ത് സിറ്റി: മംഗഫിലെ എന്‍.ബി.ടി.സി താമസസ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ് ആ ശുപത്രിയില്‍ പ്രവേശിപ്പിച്ച ജീവനക്കാര്‍ക്ക് അടിയന്തര ധനസഹായമായ ആയിരം കുവൈത്ത് ദിനാര്‍ വിതം വിതരണം ചെയ്തതായി എന്‍.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ഈജിപ്ത്, ഫിലിപ്പീന്‍സ് രാജ്യങ്ങളില്‍ നിന്നുള്ള 61 ജീവനക്കാര്‍ക്കാണ് അടിയന്തര ധനസഹായം വിതരണം ചെയ്തത്. ഇതില്‍ 54 ജീവനക്കാര്‍ ഇന്ത്യക്കാരാണ്.

പരിക്കേറ്റ ജീവനക്കാരുടെ കുട്ടികള്‍ക്കായി പ്രത്യേക പഠന സ്‌കോളര്‍ഷിപ് പദ്ധതി പ്രഖ്യാപിച്ചതായും എന്‍.ബി.ടി.സി അറിയിച്ചു. പരിക്കേറ്റ ജീവനക്കാരുടെ 10 കുടുംബാംഗങ്ങളെ നേരത്തെ എന്‍.ബി.ടി.സി കുവൈത്തില്‍ എത്തിച്ചിരുന്നു. ഇവര്‍ കുവൈത്തിലുണ്ട്.നിലവില്‍ രണ്ട് ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ആശുപത്രി വിട്ടവര്‍ക്ക് പ്രേത്യേകം തയാറാക്കിയ ഫ്‌ലാറ്റില്‍ താമസ സൗകര്യമൊരുക്കിയതായും എന്‍.ബി.ടി.സി. അറിയിച്ചു.

Top