ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി നാശം വിതയ്ക്കും! ചാവേർ ഡ്രോണുകൾ കൂടുതൽ ഉൽപാദിപ്പിക്കാൻ ഉത്തരകൊറിയ

ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി കനത്ത നാശം വിതയ്‌ക്കാൻ സാധിക്കുന്ന ഗൈഡഡ് മിസൈലുകളാണ് ഇവ. സ്‌ഫോടക വസ്തുക്കൾ വഹിക്കാൻ സാധിക്കുന്ന ആളില്ലാ ഡ്രോണുകളെയാണ് ചാവേർ ഡ്രോണുകൾ എന്ന് വിളിക്കുന്നത്

ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി നാശം വിതയ്ക്കും! ചാവേർ ഡ്രോണുകൾ കൂടുതൽ ഉൽപാദിപ്പിക്കാൻ ഉത്തരകൊറിയ
ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി നാശം വിതയ്ക്കും! ചാവേർ ഡ്രോണുകൾ കൂടുതൽ ഉൽപാദിപ്പിക്കാൻ ഉത്തരകൊറിയ

ചാവേർ ആക്രമണ ഡ്രോണുകൾ വൻതോതിൽ ഉൽപാദിപ്പിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. ഉത്തരകൊറിയയുടെ ഏരിയൽ ടെക്‌നോളജി കോംപ്ലക്‌സ് (യുഎടിസി) നിർമിച്ച കരയിലും കടലിലുമുള്ള ലക്ഷ്യങ്ങൾ തകർക്കാൻ രൂപകൽപ്പന ചെയ്ത ഈ ആളില്ലാ ഡ്രോണുകളുടെ പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിച്ച ശേഷമാണ് ഇപ്പോൾ കിം ജോങ്ങിന്റെ തീരുമാനം. ദക്ഷിണ കൊറിയയുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് രാജ്യത്തിന്റെ പുതിയ നീക്കം.

ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി കനത്ത നാശം വിതയ്‌ക്കാൻ സാധിക്കുന്ന ഗൈഡഡ് മിസൈലുകളാണ് ഇവ. സ്‌ഫോടക വസ്തുക്കൾ വഹിക്കാൻ സാധിക്കുന്ന ആളില്ലാ ഡ്രോണുകളെയാണ് ചാവേർ ഡ്രോണുകൾ എന്ന് വിളിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് രാജ്യത്ത് ആദ്യമായി ചാവേർ ഡ്രോണുകൾ നിർമിച്ച് പരീക്ഷണം നടത്തിയത്. റഷ്യയുമായുള്ള പ്രതിരോധ സഹകരണത്തിലൂടെയോ ഇറാനിൽ നിന്നോ ആകാം ഉത്തരകൊറിയയ്‌ക്ക് ഇതിനുള്ള സാങ്കേതിക സഹായം ലഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Also Read : ‘ഞങ്ങൾ നിങ്ങളെപ്പോലെയല്ല, ശമ്പളം വാങ്ങില്ലെന്ന് ഇലോൺ മസ്ക്’; എലിസബത്ത് വാറന്റിന് മറുപടി

ഇസ്രയേലിന്റെ ഹാരോപ്പ്, റഷ്യയുടെ ലാൻസെറ്റ്-3, ഇസ്രയേലിന്റെ തന്നെ ഹീറോ-30 എന്നിവയോട് സാദൃശ്യമുള്ളതാണ് ഉത്തരകൊറിയയുടെ ചാവേർ ഡ്രോണുകളെന്ന് വിദഗ്ധർ പറയുന്നു. ഓഗസ്റ്റിൽ നടത്തിയ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ നേരത്തെ തന്നെ ഉത്തരകൊറിയ പുറത്തുവിട്ടിരുന്നു.

Top