CMDRF

‘ഫിയോക്’ സിനിമാവിതരണരംഗത്തേക്ക്; ദിലീപ് ചിത്രം ‘പവി കെയര്‍ടേക്കര്‍’ തിയേറ്ററുകളിലെത്തിച്ചുകൊണ്ടാണ് തുടക്കം

കൊച്ചി: സിനിമാവിതരണരംഗത്തേക്ക് ചുവടുവച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സംഘടനയുടെ ചെയര്‍മാന്‍കൂടിയായ നടന്‍ ദിലീപ് നായകനായ ‘പവി കെയര്‍ടേക്കര്‍’ എന്ന സിനിമ ഏപ്രില്‍ 26-ന് തിയേറ്ററുകളിലെത്തിച്ചുകൊണ്ടാണ് തുടക്കം. മണിയന്‍ പിള്ള രാജു നിര്‍മിച്ച ചിത്രവും ഫിയോക് വിതരണത്തിനെടുത്തിട്ടുണ്ട്. മേയ് 17-നാണ് ഈ ചിത്രം റിലീസ് ചെയ്യുക.

ഫിയോകിന് കീഴിലുള്ള തിയേറ്ററുകളില്‍ മാത്രമല്ല, എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും കെ.എസ്.എഫ്.ഡി.സി.യുടെയും തിയേറ്ററുകള്‍ക്കും ചിത്രങ്ങള്‍ നല്‍കും. അന്യഭാഷാ ചിത്രങ്ങളും താമസിയാതെ വിതരണത്തിനെടുക്കും. വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും അടുത്തിടെ ഫിയോക് നേതൃത്വം ഇടഞ്ഞിരുന്നു. എന്നാല്‍, ഇതിന്റെ പേരിലല്ല സിനിമാവിതരണത്തിലേക്ക് കടക്കുന്നതെന്ന് ഫിയോക് ഭാരവാഹികള്‍ പറയുന്നു.

പ്രൊഡ്യൂസര്‍മാരുടെയും വിതരണക്കാരുടെയുമെല്ലാം സംഘടനയില്‍ അംഗമായ ദിലീപ് തന്റെ സിനിമ ഫിയോക് റിലീസ് ചെയ്യണമെന്ന അഭ്യര്‍ഥന മുന്നോട്ടുവെച്ചപ്പോള്‍ അത് അംഗീകരിക്കുകയായിരുന്നെന്നും സംഘടനാനേതൃത്വം പറയുന്നു.

Top