യുപിയില്‍ മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ഷാര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

യുപിയില്‍ മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം
യുപിയില്‍ മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തര്‍പ്രദേശ് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ എന്‍ഐസിയുലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. ഷാര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തമുണ്ടായ സമയം തീവ്ര പരിചരണ വിഭാഗത്തില്‍ അന്‍പതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Also Read:‘ജനങ്ങള്‍ തന്ന ശക്തിയാണ് വീട്ടമ്മയില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തിച്ചത്’; കല്‍പ്പന സോറന്‍

വെള്ളിയാഴ്ച രാത്രി 10.35 ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടനടി 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാല്‍ പത്ത് കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ടെന്നും ഝാന്‍സി കളക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ജനലുകള്‍ തകര്‍ത്ത് രോഗികളെ രക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Top