CMDRF

ടാറ്റ പ്ലാന്റിൽ തീപ്പിടിത്തം; ജീവനക്കാർ സുരക്ഷിതമെന്ന് റിപ്പോർട്ട്

അപകടത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്

ടാറ്റ പ്ലാന്റിൽ തീപ്പിടിത്തം; ജീവനക്കാർ സുരക്ഷിതമെന്ന് റിപ്പോർട്ട്
ടാറ്റ പ്ലാന്റിൽ തീപ്പിടിത്തം; ജീവനക്കാർ സുരക്ഷിതമെന്ന് റിപ്പോർട്ട്

ഹൊസൂർ: ഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റിൽ തീപ്പിടിത്തം. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. സെൽഫോൺ നിർമാണ വിഭാ​ഗത്തിലാണ് തീപിടുത്തമുണ്ടായത്. ജീവനക്കാരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. തീയുടെ നിയന്ത്രണത്തിനായി അഗ്നിശമനസേന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

അപകടത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. അപകടം നടക്കുമ്പോൾ 1,500-ലധികം ജീവനക്കാർ ജോലിസ്ഥലത്തുണ്ടായിരുന്നു. തീപിടുത്ത കാരണം വ്യക്തമല്ല. നിലവിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്വാസസംബന്ധമായ ചില പ്രശ്നങ്ങൾ അനുഭപ്പെട്ട ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

Also Read: കശ്മീരിലെ ഏറ്റുമുട്ടൽ; 4 ജവാന്മാർക്കും ഒരു പൊലീസുകാരനും പരിക്ക്

ഹൊസൂരിലെ നിർമാണ യൂണിറ്റിൽ തീപ്പിടിത്തമുണ്ടായതായി ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് വക്താവാണ് അറിയിച്ചത്. സുരക്ഷാ പ്രോട്ടാക്കോളുകൾ പാലിച്ചിരുന്നു. ജീവനക്കാരെ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top