CMDRF

ഡൽഹിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തം; ഒരാൾ മരിച്ചു

തീപിടുത്തം ഉണ്ടായതിന് പിന്നിലെ കാരണം വ്യക്തമല്ല.

ഡൽഹിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തം; ഒരാൾ മരിച്ചു
ഡൽഹിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തം; ഒരാൾ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 16 വയസ്സുകാരനായ ആകാശ് മണ്ഡൽ ആണ് മരിച്ചത്. പരിക്കേറ്റവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്.

കിഷൻഗഡിലെ ഷാനി ബസാർ റോഡിലുള്ള നന്ദ് ലാൽ ഭവനിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 3:27ഓടെയായിരുന്നു സംഭവം. തീപിടുത്തം ഉണ്ടായതിന് പിന്നിലെ കാരണം വ്യക്തമല്ല. സിലിണ്ടറിൽ നിന്നുള്ള ചോർച്ചയാകാം കാരണമെന്ന് ആദ്യം കരുതിയെങ്കിലും പരിശോധനയിൽ സിലിണ്ടർ സുരക്ഷിതമാണെന്ന് കണ്ടെത്തി.

Top