CMDRF

കാക്കയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന

നിലത്ത് വീണ കാക്കയെ കൈയ്യിലെടുത്ത് സിപിആര്‍ നല്‍കുകയായിരുന്നു

കാക്കയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന
കാക്കയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന

കോയമ്പത്തൂര്‍: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കടിച്ച് നിലത്തേക്ക് വീണ കാക്കയ്ക്ക് രക്ഷകരായി അഗ്‌നി രക്ഷാ സേനാംഗം. കോയമ്പത്തൂരിലെ ട്രാന്‍സ്‌ഫോമറില്‍ നിന്നാണ് കാക്കക്ക് ഷോക്കേറ്റത്. ഇതിന് സമീപത്ത് തന്നെയുള്ള അഗ്‌നിരക്ഷാ നിലയത്തില്‍ ഈ സമയം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനായിരുന്ന വി വേലദുരൈ നിലത്ത് വീണ കാക്കയെ കൈയ്യിലെടുത്ത് സിപിആര്‍ നല്‍കുകയായിരുന്നു.

കൃത്യസമയത്തെ ഇടപെടലില്‍ കാക്കയുടെ ജീവന്‍ രക്ഷപ്പെടുകയായിരുന്നു. ആദ്യത്തെ മയക്കം മാറിയതോടെ കാക്ക പറന്ന് ഉയര്‍ന്നു. സഹപ്രവര്‍ത്തകര്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി ആളുകളാണ് അഗ്‌നിരക്ഷാ സേനാംഗത്തിന് അഭിനന്ദനവുമായി എത്തുന്നത്.

Top