CMDRF

വീ​ടു​ക​ളി​ൽ തീ​പി​ടി​ത്തം; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ധി​കൃ​ത​ർ

വീ​ടു​ക​ളി​ൽ തീ​പി​ടി​ത്തം; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ധി​കൃ​ത​ർ
വീ​ടു​ക​ളി​ൽ തീ​പി​ടി​ത്തം; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ധി​കൃ​ത​ർ

അബുദാബി: രാജ്യത്തെ അ​ന്ത​രീ​ക്ഷ താ​പ​നി​ല 50 ഡി​​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളിലെ തീപിടുത്ത സാധ്യതയെക്കുറിച്ച് ബോധ​വ​ത്ക​ര​ണ​വു​മാ​യി അ​ധി​കൃ​ത​ർ. താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ തീ​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

താ​പ​നി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സ​ക്കാ​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്ക​ണ​മെ​ന്ന് അബുദാബി സി​വി​ൽ ഡി​ഫ​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടു. സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള മാ​ർ​​ഗ​രേ​ഖ​യും സി​വി​ൽ ഡി​ഫ​ൻ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​മു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള​താ​ണ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ.

വീ​ട്ടി​ൽ നി​ന്ന്​ പു​റ​ത്തേ​ക്ക് പോ​വാ​നു​ള്ള വാ​തി​ലു​ക​ൾ ത​ട​സ്സ​മി​ല്ലാ​ത്ത​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, വീ​ട്ടി​ലെ എ​ല്ലാ മു​റി​ക​ളി​ൽ​നി​ന്നും പു​റ​ത്തേ​ക്കു​ള്ള വ​ഴി​ക​ൾ മ​ന​സ്സി​ലാ​ക്കു​ക, വാ​തി​ലു​ക​ളി​ലേ​ക്കും ജ​നാ​ല​ക​ളി​ലേ​ക്കു​മു​ള്ള വ​ഴി​ക​ളി​ൽ ​ഫ​ർ​ണി​ച്ച​റു​ക​ളോ മ​റ്റു ത​ട​സ്സ​ങ്ങ​ളോ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക,

വീ​ടി​ന്​ മു​ന്നി​ൽ എ​ല്ലാ​വ​രും ഒ​ത്തു​കൂ​ടേ​ണ്ട സ്ഥ​ലം മ​ന​സ്സി​ലാ​ക്കു​ക, പ്രാ​യ​മാ​യ​വ​ർ, കു​ട്ടി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ തു​ട​ങ്ങി​യ​വ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ആ​സൂ​ത്ര​ണ​മു​ണ്ടാ​വു​ക, സ്മോ​ക്ക് അ​ലാ​റം ശ​രി​യാ​യ വി​ധം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നി​വ​യാ​ണ്​ ശ്ര​ദ്ധി​ക്കേ​ണ്ട​താ​യി​ട്ട്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

Top