CMDRF

കുവൈത്തില്‍ തൊഴിലാളി ക്യാംപില്‍ തീപിടിത്തം; 41 പേര്‍ മരിച്ചു

കുവൈത്തില്‍ തൊഴിലാളി ക്യാംപില്‍ തീപിടിത്തം; 41 പേര്‍ മരിച്ചു
കുവൈത്തില്‍ തൊഴിലാളി ക്യാംപില്‍ തീപിടിത്തം; 41 പേര്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചതായി കുവൈത്ത് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം. 43 പേര്‍ക്ക് ഗുരുതര പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവരില്‍ മലയാളികള്‍ ഉള്ളതായി സൂചനകളുമുണ്ട്. ആവശ്യമായ സജ്ജീകരണങ്ങള്‍ രാജ്യത്തെ ആശുപത്രികളില്‍ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാംപിലാണ് തീപിടിത്തമുണ്ടായത്. മംഗഫ് ബ്ലോക്ക് നാലിലെ എന്‍.ബി.ടി.സി കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് കാലത്ത് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

പുലര്‍ച്ചെ നാലുമണിയോടെ തീ കെട്ടിടത്തില്‍ ആളിപ്പടരുകയായിരുന്നു. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് ക്യാംപില്‍ താമസിക്കുന്നത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രിയിലേക്ക് പരുക്കേറ്റവരെ മാറ്റിയിട്ടുണ്ട്.

Top