ബെംഗളൂരു: ഉത്തര ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ ചൊവ്വാഴ്ചയുണ്ടായ അഗ്നിബാധയിൽ ജീവനക്കാരിയായ കെ. പ്രിയ (20) വെന്തുമരിച്ചു. അതിവേഗം പടർന്ന തീയിൽനിന്ന് രക്ഷപ്പെടാനാവാതെ കുടുങ്ങിയാണ് മരണമെന്ന് അഗ്നിശമനസേന അധികൃതർ പറഞ്ഞു. നവരംഗ് ബാർ ജങ്ഷനിൽ രാജ്കുമാർ റോഡിലെ മൈ ഇ.വി സ്റ്റോർ ഷോറൂമിന് വൈകീട്ട് അഞ്ചരയോടെയാണ് തീപിടിച്ചത്.