CMDRF

അഗ്‌നിസുരക്ഷ നിയമങ്ങള്‍ പാലിച്ചില്ല; 29 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

അഗ്‌നിശമന ലൈസന്‍സുകളുടെ അഭാവം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ ഇവിടങ്ങളില്‍ കണ്ടെത്തി

അഗ്‌നിസുരക്ഷ നിയമങ്ങള്‍ പാലിച്ചില്ല; 29 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
അഗ്‌നിസുരക്ഷ നിയമങ്ങള്‍ പാലിച്ചില്ല; 29 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

കുവൈത്ത് : രാജ്യത്ത് അഗ്‌നിസുരക്ഷ, പ്രതിരോധ നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടരുന്നു. വിവിധ ഗവര്‍ണറേറ്റുകളിലായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 29 സ്ഥാപനങ്ങള്‍ ജനറല്‍ ഫയര്‍ഫോഴ്‌സ് അടച്ചുപൂട്ടി. അഗ്‌നിശമന ലൈസന്‍സുകളുടെ അഭാവം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ ഇവിടങ്ങളില്‍ കണ്ടെത്തി.

രാജ്യത്ത് വേനല്‍ കനത്തതോടെ നിരവധി തീപിടിത്തങ്ങളാണ് സംഭവിച്ചത്. വന്‍ ദുരന്തങ്ങള്‍ ഉള്‍പ്പെടെ ഇത്തവണ സംഭവിക്കുകയും ഉണ്ടായി. ഇതോടെ അഗ്‌നിസുരക്ഷ, പ്രതിരോധ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുകയാണ് അധികൃതര്‍. നിയമങ്ങളുടെ ലംഘനമാണ് പലദുരന്തങ്ങള്‍ക്കും കാരണമെന്നും കണ്ടെത്തിയിരുന്നു.

Top