CMDRF

ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം

തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു

ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം
ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം

ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം. അൽ റൗദ ജില്ലയിലെ പ്രശസ്‌തമായ വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റ്. മലയാളികളടക്കം നിരവധി പേർ ജോലി ചെയ്യുന്ന സ്ഥലമാണിത്. ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നതായി അൽ അറബിയ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.

തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. തൊട്ടടുത്തുള്ള മെരിഡിയൻ ഹോട്ടലിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ സിവിൽ ഡിഫൻസിന് കഴിഞ്ഞു. അതേസമയം, അഗ്നിബാധയുടെ കാരണം വ്യക്തമല്ല. ആളപായത്തെക്കുറിച്ച് നിലവിൽ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.

Top