ലക്‌സൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് പടക്കനിര്‍മാണ ശാലയാണെന്ന് തിരിച്ചറിയുന്നത്. നിരവധി സ്‌ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. എന്നാല്‍ എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല.
പത്തുപേരാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് അറിഞ്ഞതോടെ പത്തുപേരെയും പുറത്തെത്തിക്കാന്‍ ശ്രമം നടത്തി. ഇതില്‍ നാലുപേരെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. അതേസമയം, കൂടുതല്‍ ആളുകള്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. വീട്ടിനുള്ളിലാണ് പടക്ക നിര്‍മ്മാണം നടത്തിവരുന്നത്. ഇതിന് നിയമപരമായി രേഖകളുണ്ടോ എന്നതുള്‍പ്പെടെ വ്യക്തമല്ല.