ആദ്യം രഹസ്യം, പിന്നീട് സിനിമ സ്റ്റൈൽ വെളിപ്പെടുത്തൽ: ഋഷിക്ക് വിവാഹം

ഉപ്പും മുളകും എന്ന ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടൻ ഋഷിയുടെ വിവാഹം കഴിഞ്ഞു. ഡോ. ഐശ്വര്യ ഉണ്ണിയാണ് വധു.

ആദ്യം രഹസ്യം, പിന്നീട് സിനിമ സ്റ്റൈൽ വെളിപ്പെടുത്തൽ: ഋഷിക്ക് വിവാഹം
ആദ്യം രഹസ്യം, പിന്നീട് സിനിമ സ്റ്റൈൽ വെളിപ്പെടുത്തൽ: ഋഷിക്ക് വിവാഹം

തിരുവനന്തപുരം: ഉപ്പും മുളകും എന്ന ഷോയിലൂടെ വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ്, അനായാസമായി ചെയ്യുന്ന ഡാൻസ് സ്റ്റെപ്പുകളിലൂടെ സ്വന്തം മുദ്ര ചാർത്തിയ ഋഷിയെക്കുറിച്ചോർക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുക ആ ഹെയർസ്റ്റൈൽ കൂടി ആയിരിക്കും. ഋഷിയുടെ വിവാഹം നടന്നിരിക്കുകയാണ് ഇപ്പോൾ. ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ വധു.

റിഷിയുടെ അടുത്ത സുഹൃത്താണ് വധുവായ ഡോ. ഐശ്വര്യ ഉണ്ണി. ദീർഘനാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് ഇവർ വിവാഹിതരാകുന്നത്. നേരത്തെ സിനിമ സ്റ്റൈലിൽ നടത്തിയ ഇവരുടെ പ്രപ്പോസൽ വൈറലായിരുന്നു. ആറ് വർഷത്തോളമായി ഋഷിയുടെ സുഹൃത്തായിരിക്കുന്ന ഐശ്വര്യ ഉണ്ണി. സീരിയൽ താരം, ഡാൻസർ, മോഡൽ എന്നിങ്ങനെയെല്ലാം പ്രശസ്തയാണ് ഐശ്വര്യ.
നേരത്തെ ഋഷി ഉപ്പുമുളകും സീരിയലിൻറെ സെറ്റിൽ വിവാഹം വിളിക്കാൻ പോയത് ഏറെ വൈകാരികമായിരുന്നു. ഇതിൻറെ വീഡിയോ വൈറലായിരുന്നു. എല്ലാവരെയും ക്ഷണിച്ചാണ് ഋഷി മടങ്ങിയത്.

Rishi and Dr Aishwarya Unni Marriage Scenes

ആഴ്ചകൾക്ക് മുൻപാണ് ഋഷി തന്റെ പ്രണയം പരസ്യമാക്കിയത്. ആദ്യം പ്രണയിനിയുടെ മുഖം കാണിക്കാതെയായിരുന്നു ഋഷി വീഡിയോ പങ്കുവെച്ചത്. ആരാണ് ആ പെൺകുട്ടിയെന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നു. പിന്നീട് സിനിമ സ്റ്റെലിലാണ് പ്രപ്പോസൽ നടത്തിയത്. കഴിഞ്ഞ ദിവസം ഇരുവരുടെയും ഹൽദി വീഡിയോയും പുറത്തുവന്നിരുന്നു.

Also Read:പുതിയ അപ്ഡേറ്റുമായി ജൂനിയര്‍ എന്‍ടിആറിന്‍റെ ദേവര

ഉപ്പും മുളകും ഷോയ്ക്ക് ശേഷം മുടിയൻ ഏറ്റവും അധികം ശ്രദ്ധ നേടിയത് കഴിഞ്ഞ ബിഗ് ബോസ് സീസണിലാണ്. ബിഗ് ബോസ് സീസൺ 6 ൽ ഫോർത്ത് റണ്ണറപ് ആയിരുന്നു ഋഷി. അമ്മയെ കുറിച്ച് പറയുമ്പോൾ ഇമോഷണലാവുന്ന ഋഷിയെ അമ്മമാരും കുട്ടികളും ഇഷ്ടപ്പെട്ടു. അൻസിബ ഹസനുമായുള്ള സൗഹൃദമായിരുന്നു ബിഗ് ബോസിൽ ചർച്ചയായ മറ്റൊരു കാര്യം.ബിഗ് ബോസ് ഷോയ്ക്ക് ശേഷം തന്റെ ഷോകളും ഡാൻസ് വീഡിയോകളുമൊക്കെയായി തിരക്കിലായിരുന്നു ഋഷി. അതിനിടയിലാണ് ഇപ്പോൾ സർപ്രൈസ് ആയി വിവാഹം.

Top